കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. വ്യാജരേഖ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദ്യത്യയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊച്ചിയിലെ പ്രമുഖ വ്യാപാര കേന്ദ്രത്തിലെ മെയിന്‍ സെര്‍വറില്‍ നിന്നാണ് വ്യാജരേഖ ആദ്യമായി അപ്ലോഡ് ചെയ്തത്. ഇതിനിടെ ആദിത്യനെ കസ്റ്റഡിയില്‍ എടുത്ത് രണ്ട് ദിവസം ആയിട്ടും അറസ്റ്റ് രേഖപ്പെടുത്തുകയോ വിട്ടയക്കുകയോ ചെയ്യാത്തതില്‍ പൊലീസിനെതിരെ പ്രതിഷേധം ഉയര്‍ന്നു. സിറോ മലബാര്‍ സഭയിലെ വൈദികരും നാട്ടുകാരും എസ് ബി ഓഫീസില്‍ സംഘടിച്ച് പ്രതിഷേധിച്ചു.

Top