സീറോ മലബാര്‍ സഭ ഭൂമിവിവാദത്തില്‍ വീണ്ടും സമവായചര്‍ച്ച

angamaly diocese

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമിവിവാദത്തില്‍ വീണ്ടും സമവായചര്‍ച്ച. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം ബിഷപ് ഹൗസിലാണ് ചര്‍ച്ച. വിശ്വാസികളുടെ കൂട്ടായ്മയായ എഎംടിയാണ് പരാതിക്കാര്‍, ഇവരെ അനുനയിപ്പിക്കുക എന്നതാണ് ചര്‍ച്ചയുടെ പ്രധാന ഉദ്ദേശം.

എഎംടി ഭാരവാഹികളും അതിരൂപതാ പ്രതിനിധികളും കെസിബിസി പ്രതിനിധികളും ഇന്നത്തെ സമവായചര്‍ച്ചയില്‍ പങ്കെടുക്കും. കെസിബിസിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക. ആരോപണവിധേയനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞ ദിവസം വൈദികസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു.ഇതേത്തുടര്‍ന്നാണ് ഇന്നത്തെ അനുരഞ്ജന ചര്‍ച്ച.

Top