കർദിനാൽ ആലഞ്ചേരിക്കെതിരായ സർക്കുലർ പള്ളികളിൽ വായിച്ചു

കൊച്ചി: സിറോ മലബാര്‍ സഭ വ്യാജാ രേഖാ കേസില്‍ കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറലിന്റെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു.

ഈ സര്‍ക്കുലറിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയ്ക്ക് മുന്നില്‍ ഇന്നലെ ഇടയ ലേഖനം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കിയവരെ ഇടയലേഖനത്തിലൂടെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ലേഖനം കത്തിച്ചത്. ഫാദര്‍ ആന്റണി കല്ലൂക്കാരനേയും കേസില്‍ അറസ്റ്റിലായ ആദിത്യനെയും ഇടയലേഖനത്തില്‍ അനുകൂലിക്കുന്നുവെന്നാണ് വിശ്വാസികളുടെ ആരോപണം.

വ്യാജരേഖക്കേസില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭിന്നത വെളിവാക്കുന്നതാണ് സര്‍ക്കുലര്‍. വൈദികരാരും വ്യാജരേഖ രേഖ ചമയ്ക്കാന്‍ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും, മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സര്‍ക്കുലറിലുണ്ട്. അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ.പോള്‍ തേലക്കാട്ടിനെയും പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കാത്തതാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ കാരണം.

Top