യു.ഡി.എഫിനെ വെട്ടിലാക്കിയ നീക്കം, സീറോ മലബാര്‍ സഭ കട്ട കലിപ്പില്‍ !

യുഡിഎഫിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായ സീറോ മലബാര്‍ സഭ. മുന്നാക്ക സംവരണ വിഷയത്തിലുള്‍പ്പെടെ പല കാര്യങ്ങളിലും ശക്തമായ അഭിപ്രായങ്ങള്‍ പറയാന്‍ പറ്റാത്ത വിധം യുഡിഎഫ് ദുര്‍ബലമായോ എന്നും സീറോ മലബാര്‍ സഭ അതിരൂപക്ഷന്‍ വിമര്‍ശിച്ചു. എംഎല്‍എമാരുടെ മേല്‍ യുഡിഎഫിന് നിയന്ത്രണം നഷ്ടമായെന്നും ജോസഫ് പെരുന്തോട്ടം ആരോപിച്ചു. ഒപ്പം ലീഗ് മുന്നാക്ക സംവരണത്തെ എതിര്‍ക്കുന്നത് ആദര്‍ശത്തിന്റെ പേരില്‍ അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംവരണ സമുദായ മുന്നണിയുടെ സംസ്ഥാനതല യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ 11ന് ചേരുന്ന യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള വിവിധ സംവരണ സമുദായ നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നോക്ക സംവരണം പുനപരിശോധിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം.

ദേശീയ തലത്തില്‍ സമ്പത്തിക സംവരണത്തെ പിന്താങ്ങുന്ന നിലപാടാണ് കോണ്‍ഗ്രസ് എടുത്തിട്ടുള്ളത്. കേരളത്തില്‍ എന്ത് നിലപാട് എടുക്കണം എന്ന് തീരുമാനിക്കാനുള്ള യോഗം ഇന്ന് ചേരും. ഒപ്പം എന്‍എസ്എസിന്റെ നിര്‍ദ്ദേശത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോയെന്നതും പ്രധാനമാണ്.

Top