അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങള്‍ സമവായത്തിലേക്ക്

കൊച്ചി : എറണാകുളം- അങ്കമാലി അതിരൂപതയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള സമവായ ഫോര്‍മുലയുമായി സിറോ മലബാര്‍ സഭ സിനഡ്. അതിരൂപതക്ക് പുതിയ ബിഷപ്പിനെ നിയമിക്കുന്ന കാര്യത്തിലും സസ്‌പെന്റ് ചെയ്ത രണ്ട് സഹായമെത്രാന്‍മാരെ തിരിച്ചെടുക്കുന്ന കാര്യത്തിലും ധാരണയിലെത്തിയതായാണ് വിവരം.

അതിരൂപതക്ക് പുതിയ ബിഷപ്പ് വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടുവെങ്കിലും സ്വാതന്ത്ര്യപദവി നല്‍കുകാര്യത്തില്‍ ധാരണയിലെത്താനായിട്ടില്ല. ഭരണകാര്യചുമതലയില്‍ നിന്ന് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സിനഡില്‍ അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ധാരണയാകാത്തത്. വിമതര്‍ പിന്തുണക്കുന്ന ജേക്കബ് മനത്തോടത്തിന് ചുമതല നല്‍കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാതായതോടെ മാണ്ഡ്യ അതിരൂപത ബിഷപ്പായ ആന്റണി കരിയലിനെയാണ് അങ്കമാലി അതിരൂപതയുടെ ബിഷപ്പായി പരിഗണിക്കുന്നത്.

സസ്‌പെന്‍ഷനിലുള്ള സഹായ മെത്രാന്‍മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ സിനഡ് ധാരണയിലെത്തി. എന്നാല്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യ ബിഷപ്പായും ജോസ് പുത്തന്‍വീട്ടിലിനെ ഡല്‍ഹി – ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായും നിയമനം നല്‍കി കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റാനാണ് സാധ്യത.

Top