അങ്കമാലി അതിരൂപതയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും സിനഡില്‍ തീരുമാനമാകും ; മാര്‍ ജേക്കബ് മാനത്തോടത്ത്

കൊച്ചി : അങ്കമാലി അതിരൂപതയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും സിനഡില്‍ തീരുമാനമാകുമെന്ന് മാര്‍ ജേക്കബ് മാനത്തോടത്ത്. സിനഡിലെ പ്രധാനചര്‍ച്ച ഇതാകുമെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ കഴിയുമെന്നും മാര്‍പാപ്പ എല്ലാ കാര്യങ്ങളും സിനഡിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ നല്‍കിയ റിപ്പോര്‍ട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അനുകൂലമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ദ്ദിനാളുമായി ചര്‍ച്ച നടത്തുമെന്നും വൈദികരുടെ വികാരങ്ങള്‍ പരിഗണിക്കണ്ടേത് തന്നെയാണെന്നും ആഗസ്റ്റില്‍ പൊതു സിനഡ് കൂടുമെന്നും അതില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും മാര്‍ ജേക്കബ് മാനത്തോടത്ത് കൂട്ടിച്ചേര്‍ത്തു.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ കാക്കനാട് സെന്റ് തോമസ് മൗണ്ടിലാണ് യോഗം. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും ഏറ്റെടുത്തതിനെതിരെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

Top