സിനഡിന്റെ തീരുമാനങ്ങളടങ്ങിയ സര്‍ക്കുലര്‍ സഭയിലെ എല്ലാ പള്ളികളിലും ഇന്ന് വായിക്കും

കൊച്ചി: സിറോ മലബാര്‍ സഭ സിനഡിന്റെ തീരുമാനങ്ങളടങ്ങിയ സര്‍ക്കുലര്‍ സഭയിലെ എല്ലാ പള്ളികളിലും ഇന്ന് വായിക്കും. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം, വ്യാജരേഖാ കേസ്, വിവിധ സംഘടനകളുടെയും വൈദികരുടെ അച്ചടക്ക ലംഘനം തുടങ്ങിയ വിഷയങ്ങളില്‍ സിനഡിന്റെ നിലപാട് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ സഭയിലെ എല്ലാ ഇടവകകളിലും വായിക്കണമെന്ന് സിനഡ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പാപ്പൊലീത്തന്‍ വികാരിയായി നിയമിതനായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ ഇന്ന് വിശ്വാസികളെ കാണും. എറണാകുളം സെന്റഅ മേരീസ് ബസിലിക്ക പള്ളിയില്‍ രാവിലെ എട്ട് മണിക്ക് ആന്റണി കരിയില്‍ കുര്‍ബാന അര്‍പ്പിക്കും.

Top