syriya , france , camp

പാരിസ്: സിറിയയിലെ ഐസിസ് ക്യാമ്പ് മറ്റ് സഖ്യങ്ങളുമായി ചേര്‍ന്ന് തകര്‍ത്തതായി ഫ്രാന്‍സിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വടക്കന്‍ സിറിയയിലെ ഐസിസ് നിയന്ത്രിത പ്രദേശത്ത് വടക്ക് കിഴക്കന്‍ ആലെപ്പോയില്‍ തിങ്കളാഴ്ചയാണ് വ്യോമാക്രമണം നടത്തിയത്.

എന്നാല്‍ പരിശീലന ക്യാമ്പ് നശിപ്പിച്ചതിന്റെയോ എത്രപേര്‍ കൊല്ലപ്പെട്ടെന്നോ ഉള്ളതിന് ഒരു തെളിവും മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഫ്രാന്‍സിന്റെ റാഫേല്‍ ഫൈറ്റേസ് ഉള്‍പ്പെടെ ഇരുപത് വിമാനങ്ങളാണ് വ്യോമാക്രമണത്തില്‍ പങ്കെടുത്തത്.

ഐസിസിനെതിരെ പോരാടുന്ന ഇരുപതോളം രാജ്യങ്ങള്‍ ജിഹാദി സംഘടനയ്ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇറാഖിലെയും സിറിയയിലെയും ഐസിസിനെതിരെ പതിനായിരത്തോളം വ്യോമാക്രമണങ്ങള്‍ നടത്തിയതായി വാഷിങ്ങ്ടണ്‍ പറയുന്നു.

Top