സിറിയയില്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്

ഡമാസ്‌കസ്: സിറിയയില്‍ വീണ്ടും മിസൈലാക്രമണം ഉണ്ടായെന്ന് റിപ്പോര്‍ട്ട്. തലസ്ഥാനമായ ദമാസ്‌കസിലെ ഹോംസില്‍ ഷൈരാത് വിമാനത്താവളത്തില്‍ ആക്രമണം ഉണ്ടായെന്നാണ് സിറിയന്‍ വാര്‍ത്താ മാധ്യമമായ സനായും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്‍പതോളം മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. മിസൈല്‍വേധ സംവിധാനത്തിലൂടെ ആക്രമണം ചെറുത്തുവെന്നും സിറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ആരോപണം നിഷേധിച്ച അമേരിക്ക, ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്നും അറിയിച്ചു.

Top