Syrian regime recaptures ancient city of Palmyra from IS

റാഖാ: ഐഎസില്‍ നിന്നും പാല്‍മിറ നഗരം സിറിയന്‍ സേന പിടിച്ചെടുത്തു. സിറിയയുടെയും റഷ്യയുടെയും വ്യോമസേന ആക്രമണങ്ങള്‍ ഐഎസിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സിറിയന്‍ ഭരണത്തില്‍ നിന്നും ഡിസംബറില്‍ ശക്തമായ ആക്രമണത്തിലൂടെയാണ് ഐഎസ് പാല്‍മിറ പിടിച്ചെടുത്തത്.

റാഖയില്‍ നിന്നും 140 മൈല്‍ അകലെയുള്ള പാല്‍മിറ സെന്‍ട്രല്‍ സിറിയയിലെ ഹോംസ് പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.

സിറിയയിലെ ഐഎസ് ആസ്ഥാനമായിട്ടാണ് പാല്‍മിറയെ കണക്കാക്കിയിരുന്നത്. നിരവധി തവണ നഗരം സൈന്യം തിരിച്ചുപിടിക്കുകയും വീണ്ടും ഐഎസ് നിയന്ത്രണത്തിലാവുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ സൈന്യം തിരിച്ചുപിടിച്ച പാല്‍മിറ വീണ്ടും ഐഎസിന്റെ കീഴിലായി. ഇക്കഴിഞ്ഞ ബുധനാഴ്ച ഐഎസും സേനയും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടന്നത്.

Top