സിറിയയില്‍ സൈന്യത്തിന്റെ റോക്കറ്റാക്രമണം ; ദേശീയ ഫുട്‌ബോള്‍ താരം കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയയില്‍ വിമതരുടെ റോക്കറ്റാക്രമണത്തില്‍ പന്ത്രണ്ടുകാരനായ ദേശീയ ഫുട്‌ബോള്‍ താരം കൊല്ലപ്പെട്ടു. സാമിര്‍ മുഹമ്മദ് മസൂദ് ആണ് കൊല്ലപ്പെട്ടത്. ദമാസ്‌കസില്‍ അല്‍ ഫായ്ഹ സ്‌പോര്‍ട്‌സ് ക്ലബില്‍ രാവിലെ പരിശീലനത്തിനിടെയുണ്ടായ ആക്രമണത്തില്‍ അണ്ടര്‍15 ടീമിലെ ഏഴു പേര്‍ക്കു പരുക്കേറ്റിറ്റുണ്ട്.

സിറിയന്‍ സൈനിക ഫുട്‌ബോള്‍ ടീമിന്റെ യൂത്ത് ലീഗ് അംഗമാണ് സാമിറെന്നും രാജ്യത്തിന് ഏറെ പ്രതീക്ഷകളുള്ള കായികതാരമാണു കൊല്ലപ്പെട്ടതെന്നും ഫുട്‌ബോള്‍ ടീം പ്രസിഡന്റ് മൊഹ്‌സെന്‍ അബ്ബാസ് പറഞ്ഞു.

Top