ഡമാസ്‌കസിലെ 10 ശതമാനം പ്രദേശങ്ങളും തിരിച്ചുപിടിച്ചതായി സിറിയന്‍ സൈന്യം

ഡമാസ്‌കസ്: ഡമാസ്‌കസ് പ്രാന്തത്തിലുള്ള വിമത കേന്ദ്രമായ ഈസ്റ്റേണ്‍ ഗൂട്ടായിലെ 10 ശതമാനം പ്രദേശങ്ങളും തിരിച്ചുപിടിച്ചതായി സിറിയന്‍ സൈന്യം.

മേഖലയില്‍ ശക്തമായ പോരാട്ടം തുടരുകയാണ്. സൈന്യത്തിനെതിരെ വിമതര്‍ ഷെല്ലാക്രമണം നടത്തുന്നുണ്ടെന്നും മനുഷ്യാവകാശ സംഘടന അറിയിച്ചു.

ഈസ്റ്റേണ്‍ ഗൂട്ടായില്‍ കുടുങ്ങിയിട്ടുള്ള നാലു ലക്ഷത്തോളം സിവിലിയന്മാരുടെ ജീവിതം ദുരിതത്തിലാണ്. ഇവര്‍ക്ക് ജീവകാരുണ്യ സഹായം എത്തിക്കുന്നതിന് തടസം നേരിടുകയാണ്. സിവിലിയന്മാര്‍ക്ക് യുദ്ധമേഖലയില്‍നിന്നു സുരക്ഷിതമായി ഒഴിഞ്ഞുപോകുന്നതിനും വേണ്ടി വെടിനിര്‍ത്തലിനു രക്ഷാസമിതി ആഹ്വാനം ചെയ്‌തെങ്കിലും ഇതുവരെ നടപ്പാക്കാനായിട്ടില്ല.

ഫെബ്രുവരി 18ന് ശേഷം ഈസ്റ്റേണ്‍ ഗൂട്ടായില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമ, കരയാക്രമണത്തില്‍ 150 കുട്ടികള്‍ ഉള്‍പ്പെടെ 640 പേര്‍ കൊല്ലപ്പെട്ടു.

Top