Syrian air forces attack in hospital

ആലപ്പോ: ആലപ്പോയില്‍ സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണം ശക്തമാക്കുന്നു.

കുട്ടികളുടെ ആശുപത്രിക്കു നേരെ ഉണ്ടായ വ്യോമാക്രമണത്തില്‍ അഞ്ചു കുട്ടികളുള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ടു ചെയ്തു.

ബ്ലഡ് ബാങ്ക്, ആംബുലന്‍സുകള്‍ എന്നിവയ്ക്കു നേരെയും സിറിയന്‍ സൈന്യം ബോംബുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആലപ്പോയില്‍ നടക്കുന്ന ബോംബാക്രമണങ്ങളിലും ഏറ്റുമുട്ടലിലും 82 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

Top