Syria-Turkey border cleared of IS – Turkish PM Yildirim

ബെയ്‌റൂട്ട്: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനെ തങ്ങളുടെ അതിര്‍ത്തിയില്‍ നിന്നും തുടച്ചുനീക്കിയെന്ന് തുര്‍ക്കി പ്രസിഡന്റ് യില്‍ദ്രിം. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന അവസാന സ്ഥലത്തുനിന്നും ഐഎസ് സാന്നിധ്യം ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അസാസ് മുതല്‍ ജറാബ്ലൂസ് വരെയുള്ള ഞങ്ങളുടെ 91 കിലോമീറ്റര്‍ അതിര്‍ത്തി പൂര്‍ണമായും സുരക്ഷിതമാണ്. എല്ലാ തീവ്രവാദ സംഘടനകളെയും ഇവിടെനിന്ന് നീക്കി- തുര്‍ക്കി പ്രസിഡന്റ് വ്യക്തമാക്കി.

തുര്‍ക്കി സൈന്യവും സിറിയന്‍ വിമതരും ചേര്‍ന്ന് ശനിയാഴ്ച സിറിയന്‍ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ ജറാബ്ലൂസ് നഗരം പിടിച്ചെടുത്തിരുന്നു. ഞായറാഴ്ച നടത്തിയ ആക്രമണത്തിലൂടെ സിറിയ ഐഎസില്‍ നിന്ന് തുര്‍ക്കി അതിര്‍ത്തിയിലുള്ള തന്ത്രപ്രധാന നഗരമായ ആലപ്പൊയും തിരിച്ചുപിടിച്ചു. കഴിഞ്ഞ മാസം സിറിയയില്‍ നിന്ന് ഐഎസ് പിടിച്ചെടുത്ത നഗരമാണിത്.

സിറിയയുടെ വടക്കന്‍ അതിര്‍ത്തിയില്‍ ഭീകരരെ തുരത്താന്‍ ഫ്രീ സിറിയന്‍ ആര്‍മിയ്ക്ക് തുര്‍ക്കി പിന്തുണ നല്‍കിയിരിക്കുന്നു. ഈ ശ്രമങ്ങള്‍ ഫലവത്തായെന്നാണ് തുര്‍ക്കി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

Top