സിറിയയില്‍ വ്യോമാക്രമണം;30 ഐഎസ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. അല്‍സുസൈയിലെ ഐഎസ് ഒളിത്താവളത്തില്‍ ഇറാക്ക് വ്യോമസേന നടത്തിയ അക്രമണത്തില്‍ 30 ഐഎസ് കമാന്‍ഡര്‍മാരാണ് കൊല്ലപ്പെട്ടത്‌. ഐഎസിലെ മുതിര്‍ന്ന 30ഓളം കമാന്‍ഡര്‍മാരുടെ യോഗം നടന്നുകൊണ്ടിരുന്ന സമയത്താണ് സൈന്യം കെട്ടിടം വ്യോമാക്രമണത്തില്‍ തകര്‍ത്തത്. 30 പേരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം.

ഐഎസ് ഭീകരര്‍ക്കുനേരെ ആക്രമണം നടത്താന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍അസദ് ഇറാക്കി സേനയ്ക്കു അനുവാദം നല്‍കിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് വ്യോമാക്രമണം. ആക്രമണത്തില്‍ കെട്ടിടം പാടെ തകര്‍ക്കപ്പെട്ടു.

Top