ഡമാസ്‌കസിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം

ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു നേരേ ഇസ്രായേല്‍ വ്യോമാക്രമണം. മിസൈലുകളില്‍ ഭൂരിഭാഗവും സിറിയന്‍ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തെങ്കിലും ഒന്ന് ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സംഭരണശാലയില്‍ പതിച്ചെന്നാണ് റിപ്പോര്‍ട്ട്.

പകല്‍ 11.15ഓടെയായിരുന്നു മിസൈല്‍ ആക്രമണം. അതേസമയം, അക്രമണത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടില്ലെന്നും സിറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. മിസൈലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സന ന്യൂസ് ഏജന്‍സി പുറത്തുവിട്ടു. ഒരു റോക്കറ്റിന്റെ സ്‌ഫോടനവും വീഡിയോവില്‍ വ്യക്തമാണ്. ഇസ്രായേലി പോര്‍വിമാനങ്ങളാണ് മിസൈല്‍ വിക്ഷേപിച്ചത്.

Top