Syria conflict: Car bomb kills 11 in government-held town

ബെയ്‌റൂട്ട്: സിറിയയിലെ ജബ്ലഹിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. നഗരത്തിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം വ്യാഴാഴ്ചയാണു സ്‌ഫോടനമുണ്ടായത്.

ജനതിരക്കേറിയ മേഖലയില്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചതായും പ്രദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം ജബ്ലഹ്, ടര്‍റ്റസ് എന്നിവിടങ്ങള്‍ ഐഎസ് ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 170 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top