Syria civil war: World powers agree ‘cessation of hostilities’ and expansion of humanitarian aid

മ്യൂണിക്ക്: സിറിയയില്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ലോകരാഷ്ട്രങ്ങള്‍. ജര്‍മ്മനിയുമായി നടത്തിയ ചര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ലോകരാജ്യങ്ങള്‍ അംഗീകരിച്ചത്. ജിഹാദിസ്റ്റ് ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍നുസ്‌റ ഫ്രണ്ട് എന്നിവക്കെതിരയെുള്ള പോരാട്ടത്തില്‍ വെടിനിര്‍ത്തല്‍ ബാധകമാകില്ല.

ഇന്റര്‍നാഷണല്‍ സിറിയ സപ്പോര്‍ട്ട് ഗ്രൂപ്പും സിറിയക്കുള്ള സഹായങ്ങളെത്തിക്കുന്നത് വേഗത്തിലാക്കാന്‍ തീരുമാനിച്ചു.

ഞങ്ങള്‍ തീരുമാനിച്ചത് ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. സിറിയക്കുള്ള സഹായങ്ങളും ഉടന്‍തന്നെ എത്തിക്കും

ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ചേര്‍ന്ന യോഗത്തിലാണ് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ലോകരാഷ്ട്രങ്ങളുടെ തീരുമാനം. അമേരിക്ക, റഷ്യ, സൗദി അറേബ്യ, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്.

ഞങ്ങള്‍ നല്ലതുചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ കാരണങ്ങളുണ്ടെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ജി ലാവ്‌റോവ് പ്രതികരിച്ചത്. സിറിയന്‍ ഗവണ്‍മെന്റും വിമതരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുമെന്നും സപ്പോര്‍ട്ട് ഗ്രൂപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും നടന്ന രൂക്ഷമായ ആക്രമണത്തില്‍ നഗരം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. അലപ്പോയില്‍നിന്നു തന്നെ അരലക്ഷത്തോളം പേര്‍ പലായനത്തിന്റെ വക്കിലാണ്. സിറിയയുടെ പിന്തുണയോടെയാണ് വിമത സംഘത്തിനെതിരെ റഷ്യ ആക്രമണം നടത്തിയത്.

Top