സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം ; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 70 മരണം

syria

ഡമാസ്‌ക്കസ്: സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 70 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

വിമത മേഖലയായ ദൂമയിലായിരുന്നു ആക്രമണമുണ്ടായത്. ക്ലോറിന്‍ ഗ്യാസ് നിറച്ച വാതകമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം നടന്ന സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വൈറ്റ് ഹെല്‍മറ്റ് തലവന്‍ അല്‍ സലേഹ് വ്യക്തമാക്കുന്നത്. എന്നാല്‍ രാസപ്രയോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാസായുധ പ്രയോഗം നടന്നുവെന്ന ആരോപണം സിറിയന്‍ സര്‍ക്കാരും നിഷേധിച്ചിട്ടുണ്ട്.

Top