തുര്‍ക്കിയുടെ ആക്രമണം ചെറുക്കാന്‍ കുര്‍ദ് വിമതര്‍ക്ക് സിറിയന്‍ സര്‍ക്കാരിന്റെ പിന്തുണ

ദമാസ്‌കസ്: അമേരിക്ക സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെ ,തുര്‍ക്കി സേനയുടെ ആക്രമണം ചെറുക്കാന്‍ കുര്‍ദ് വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിറിയന്‍ സര്‍ക്കാര്‍. അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിപ്പിക്കാമെന്ന് സിറിയന്‍ സര്‍ക്കാര്‍ സമ്മതിച്ചു.

അതേസമയം സിറിയയില്‍ ബാക്കിയുള്ള 1000 അമേരിക്കന്‍ സൈനികരെയും പിന്‍വലിക്കാനുള്ള നടപടി തുടങ്ങിയതായി അമേരിക്ക അറിയിച്ചു. അമേരിക്കന്‍ സേന പിന്‍മാറിയതിന് പിന്നാലെ സിറിയയിലെ കുര്‍ദ്ദുകള്‍ക്ക് നേരെ തുര്‍ക്കി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

തുര്‍ക്കിയുടെ ആക്രമണം അഞ്ചാം ദിവസം കടന്നതോടെ സിറിയയില്‍ നിന്ന് 130,000 ആളുകള്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. കുര്‍ദ് സായുധ സേനയായ വൈപിജിയിലെ 480 പേരെ വധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രാലയം അവകാശപ്പെടുന്നുണ്ട്.

Top