Syria and Islamic terrorist groups, families migrated from the rakha

ബെയ്‌റൂട്ട്: സിറിയയില്‍ ഐഎസിന്റെ സ്വയംപ്രഖ്യാപിത തലസ്ഥാനമായ റാഖയില്‍ നിന്നും ഭീകരരുടെ കുടുംബങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നു.

വിമത സൈന്യം റാഖയിലേക്ക് മുന്നേറിത്തുടങ്ങിയതോടെയാണ് ഭീകരരുടെ കുടുംബങ്ങള്‍ പലായനം ചെയ്യുന്നത്. ഇത്തരത്തില്‍ 300 കുടുംബങ്ങളാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ പലായനം ആരംഭിച്ചത്.

റാഖയുടെ കിഴക്കന്‍ പ്രവിശ്യയായ ദീര്‍ ഇസോറിലേക്കും പടിഞ്ഞാറ് ഹമായിലേക്കുമാണ് ഇവര്‍ നീങ്ങുന്നത്. യൂഫ്രട്ടീസ് നദിയിലൂടെ ബോട്ടിലാണ് ഭീകരരുടെ കുടുംബങ്ങള്‍ രക്ഷപെടുന്നത്.

Top