ഇന്ത്യ -സിംബാബ്‌വെ പരമ്പര നടന്നേക്കില്ല; കാരണം ഇതാണ്

സിംബാബ്‌വെയുടെ ഇന്ത്യന്‍ പര്യടനം തുലാസില്‍. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു മത്സരം നടക്കാനിരുന്നത്. എന്നാല്‍ മാര്‍ച്ച് 23ം തീയതി ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുമെന്ന് ബിസിസിഐ പ്രഖ്യാപനം വന്നതോടെയാണ് കളി നടക്കില്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്തു വന്നത്. ഇരു പരമ്പരയും ഒരുമിച്ച് നടത്താനാവാത്തതും സമയ ദൗര്‍ലഭ്യമാണ് തടസ്സമായി നില്‍ക്കുന്നത്.

ഇപ്പോള്‍ ഇന്ത്യ ഓസിസ് ഏകദിന പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്.ഈ മാസം 18 നാണ് പരമ്പര അവസാനിക്കുന്നത്. ഈ മത്സരത്തിന് ശേഷം ന്യൂസിലന്‍ഡിലേക്ക് തിരിക്കുന്ന ടീം ഇന്ത്യ അഞ്ച് ഏകദിനങ്ങളും, മൂന്ന് ടി20 മത്സരങ്ങളും അവിടെ കളിക്കും. ജനുവരി 23 മുതല്‍ അടുത്ത മാസം 10 വരെയാണ് ന്യൂസിലന്‍ഡ് പരമ്പര. ശേഷം ഇന്ത്യയിലേക്ക് എത്തുന്ന ടീം രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്ക് വേണ്ടി കളത്തിലിറങ്ങും. ഫെബ്രുവരി 24 ന് തുടങ്ങുന്ന ഈ പരമ്പര മാര്‍ച്ച് 10 വരെ നീണ്ടുനില്‍ക്കും. ഇതിന് 13 ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ തുടങ്ങുന്നത്.

അതുകൊണ്ടു തന്നെ ഈ കാലയളവില്‍ സിംബാബ്‌വെയ്‌ക്കെതിരെ കളിക്കാനുള്ള സമയം ഇന്ത്യയ്ക്കില്ല. നേരത്തെ സിംബാബ്‌വെ ഇന്ത്യയില്‍ ഒരു ടെസ്റ്റും, മൂന്ന് ഏകദിനങ്ങളും കളിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം സിംബാബ്‌വെയുടെ ഇന്ത്യന്‍ പര്യടനം നീട്ടി വെക്കുകയാണോ അത് റദ്ദാക്കുകയോ ചെയ്യുന്നത് എന്ന കാര്യത്തില്‍ ഇതേ വരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

Top