Sylvester Stallone in Salman Khan’s ‘Sultan’

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സല്‍മാന്‍ ചിത്രം സുല്‍ത്താന്‍. യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ റാംബോ ചിത്രങ്ങളിലൂടെ ആക്ഷന്‍ സ്റ്റാറായ സില്‍വസ്റ്റര്‍ സ്റ്റാലിനാണ് സല്‍മാന് ഒപ്പം അഭിനയിക്കാന്‍ എത്തുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

സഞ്ജയ് ദത്തിന് വച്ചിരുന്ന റോളാണ് ഇപ്പോള്‍ സ്റ്റാലിന്‍ ചെയ്യാന്‍ എത്തുന്നത്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സഞ്ജയ് ദത്ത് അടുത്ത വര്‍ഷം ഫെബ്രുവരി അവസാനം മാത്രമേ ജയില്‍ മോചിതനാകൂ എന്നതാണ് യാഷ് രാജ് ഫിലിംസ് ഉടമ ആദിത്യ ചോപ്രയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

നേരത്തെ അക്ഷയ് കുമാര്‍ നായകനായ കമ്പത്ത് ഇഷ്‌ക് എന്ന ചിത്രത്തില്‍ സ്റ്റാലന്‍ ഒരു അതിഥി വേഷത്തില്‍ എത്തിയിരുന്നു.

Top