താന്‍ മരിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് സില്‍വെസ്റ്റര്‍ സ്റ്റാലണ്‍

Sylvester-Stallone-dead-news

ഹോളിവുഡിലെ സൂപ്പര്‍ താരമായ സില്‍വെസ്റ്റര്‍ സ്റ്റാലണ്‍ അർബുദ ബാധിതനായിരുന്നുവെന്നും മരിച്ചുവെന്നുമുള്ള വാര്‍ത്തകളാണ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

രോഗ വിവരം നടന്‍ മറച്ചുവെക്കുകയായിരുന്നുവെന്നാണ്‌ പ്രചരണം. രോഗബാധിതനെന്നു കാണിക്കാന്‍ ക്ഷീണിച്ചവശനായ സ്റ്റാലന്റെ ചിത്രങ്ങളടക്കമായിരുന്നു വാര്‍ത്തകളില്‍ നല്‍കിയിരുന്നത്.

എന്നാല്‍ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ഇത്തവണ താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മണ്ടത്തരം പ്രചരിപ്പിക്കരുതെന്നും തനിക്കൊരു കുഴപ്പവുമില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മക്കളോടൊപ്പമുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Top