സൈറാ നരസിംഹ റെഡ്ഡിയുടെ മലയാളം ടീസറിന് ശബ്ദം നല്‍കി മോഹന്‍ലാല്‍

മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് സൈറാ നരസിംഹ റെഡ്ഡി. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക് ആണ് ഈ ചിത്രം.

നാല് ഭാഷകളിലായാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. മലയാളത്തില്‍ ടീസറിനു ശബ്ദം നല്‍കിയിരിക്കുന്നത് മോഹന്‍ലാല്‍ ആണ്. ഹിന്ദിയില്‍ അമിതാഭ് ബച്ചനും തെലുങ്കില്‍ പവന്‍ കല്യാണും ശബ്ദം നല്‍കുന്നു.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, തമന്ന, കിച്ച സുദീപ്, വിജയ് സേതുപതി, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിവരാണ് പ്രധാനതാരങ്ങള്‍.

Top