മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കേരളത്തിന്റെ ആദ്യ മത്സരം; പുതുച്ചേരിയെ നേരിടും

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ ഇന്ന് കേരളം പുതുച്ചേരിയെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴിന് തുടങ്ങുന്ന കളിയിൽ സഞ്ജു സാംസനാണ് കേരളത്തിന്റെ നായകൻ. വൈസ് ക്യാപ്റ്റൻ സച്ചിൻ ബേബിയും. ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം എസ്. ശ്രീശാന്ത് ടീമിൽ കളിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. റോബിൻ ഉത്തപ്പ, ജലജ് സക്സേന, ബേസിൽ തമ്പി, വിഷ്ണു വിനോദ്, എം.ഡി. നിധീഷ് തുടങ്ങിയവരും ടീമിലുണ്ട്. മുൻതാരം ടിനു യോഹന്നാനാണ് മുഖ്യ പരിശീലകൻ. ഗ്രൂപ്പ് ഇയിൽ മുംബൈ, ഡൽഹി, ഹരിയാന, ആന്ധ്ര പ്രദേശ് എന്നിവരാണ് കേരളത്തിന്റെ മറ്റ് എതിരാളികൾ.

ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയത്തിലും പങ്കാളിയായ ശ്രീശാന്ത് 2013ലെ ഐപിഎൽ ഒത്തുകളി വിവാദത്തിലൂടെ വിലക്ക് നേരിടുകയായിരുന്നു.

Top