സയ്യിദ് മുഷ്താഖ് അലി ട്വന്റി; 20 കേരളം ഇന്ന് ജാര്‍ഖണ്ഡിനെ നേരിടും

വിജയവാഡ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റില്‍ കേരളത്തിന് ഇന്ന് നിര്‍ണായക പോരാട്ടം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ കേരളം രാവിലെ ഒന്‍പത് മണിക്ക് ജാര്‍ഖണ്ഡിനെ നേരിടും. ജാര്‍ഖണ്ഡിനെ തോല്‍പിച്ചാല്‍ കേരളത്തിന് സൂപ്പര്‍ ലീഗില്‍ സ്ഥാനമുറപ്പാക്കാനാവും.

ഗ്രൂപ്പില്‍ കേരളത്തിനും ജാര്‍ഖണ്ഡിനും ഡല്‍ഹിക്കും 16 പോയിന്റ് വീതമുണ്ട്. ഡല്‍ഹിക്ക് ദുര്‍ബലരായ നാഗാലാന്‍ഡാണ് എതിരാളികള്‍. അഞ്ച് കളിയില്‍ ഡല്‍ഹിയോട് മാത്രം തോറ്റ കേരളമാണ് റണ്‍നിരക്കില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. അഞ്ച് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടുക.

സൂപ്പര്‍ ലീഗിലെ പത്ത് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി ഈമാസം എട്ട് മുതല്‍ ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാരാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

Top