സയ്യദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍; കെ ശ്രീകാന്ത് പിന്മാറി

ന്യൂഡല്‍ഹി: സയ്യദ് മോദി ഇന്റര്‍ നാഷണല്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 300 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യയുടെ കെ ശ്രീകാന്ത് പിന്മാറി. മുന്‍ ചാമ്പ്യന്‍ പിവി സിന്ധു ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചതിനു പിന്നാലെയാണ് ശ്രീകാന്തും വിട്ടുനില്‍ക്കുന്നത്. പരുക്കാണ് ശ്രീകാന്തിന്റെ പിന്മാറ്റത്തിന് കാരണമായി പറയുന്നത്. ഇതോടെ, സൈന നേവാള്‍ ആയിരിക്കും ഇന്ത്യയില്‍ നിന്നും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പ്രമുഖ താരം.

ഇന്ത്യയിലെ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുന്നതോടെ തന്റെ ഈ വര്‍ഷത്തെ പോരാട്ടം അവസാനിച്ചെന്നും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ശ്രീകാന്ത് പറഞ്ഞു. ശ്രീകാന്തിന്റെ അഭാവത്തില്‍ നിലവിലെ ചാമ്പ്യന്‍ സമീര്‍ വര്‍മ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top