സയ്യിദ് അലി ഷാ ഗീലാനി ഹുര്‍റിയത്ത് കോണ്‍ഫറന്‍സില്‍ നിന്ന് രാജിവെച്ചു

ശ്രീനഗര്‍: ഹുര്‍റിയത്ത് കോണ്‍ഫറന്‍സില്‍ നിന്ന് സയ്യിദ് അലി ഷാ ഗീലാനി രാജിവെച്ചു. ഹുര്‍റിയത്തിന്റെ ആജീവനാന്ത ചെയര്‍മാനായിരുന്ന 90കാരനായ ഗീലാനി, ഓഡിയോ സന്ദേശത്തിലൂടെയാണ് പാര്‍ട്ടി വിടുന്ന കാര്യം അറിയിച്ചത്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള കശ്മീരിലെ സുപ്രധാന രാഷ്ട്രീയ നീക്കമായാണ് ഗീലാനിയുടെ രാജി വിലയിരുത്തപ്പെടുന്നത്.

”ഹുര്‍റിയത്ത് കോണ്‍ഫറന്‍സിന്റെ നിലവിലെ അവസ്ഥ കണക്കിലെടുത്ത്, ഫോറത്തില്‍ നിന്ന് പൂര്‍ണ്ണമായി ഞാന്‍ രാജി പ്രഖ്യാപിക്കുകയാണ്. ഇക്കാര്യം വ്യക്തമാക്കി ഫോറത്തിന്റെ എല്ലാ ഘടകങ്ങള്‍ക്കും വിശദമായ കത്ത് അയച്ചിട്ടുണ്ട്.” -ശബ്ദ സന്ദേശത്തില്‍ ഗീലാനി പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കഴിഞ്ഞ ആഗസ്റ്റില്‍ റദ്ദാക്കിയ ശേഷം ഹുര്‍റിയത്ത് ഘടകങ്ങള്‍ നിഷ്‌ക്രിയമാണെന്ന് ആരോപിക്കുന്ന രണ്ട് പേജുള്ള കത്തും ഗീലാനി പുറത്തുവിട്ടിട്ടുണ്ട്.

Top