സെറ നരസിംഹ റെഡ്ഡി, മലയാളം ട്രെയിലറും ടീസറും പുറത്തിറക്കി

ചിരഞ്ജീവി കേന്ദ്രകഥാപാത്ത്രതില്‍ എത്തുന്ന സൈറ നരസിംഹ റെഡ്ഡിയുടെ മലയാളം ട്രെയിലറും ടീസറും പുറത്തിറക്കി. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ട്രെയിലര്‍ ലോഞ്ചിംഗ് ചടങ്ങിലാണ് ചിത്രത്തിന്റെ ടീസറും ട്രെയിലറും പുറത്തുവിട്ടത്. ചിരഞ്ജീവി പങ്കെടുത്ത ചടങ്ങില്‍ നടന്‍ പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലറും സംവിധായകന്‍ അരുണ്‍ ഗോപി ചിത്രത്തിന്റെ ടീസറും ലോഞ്ച് ചെയ്തു.

ബാഹുബലിക്കും കെജിഎഫിനും ശേഷം തെന്നിന്ത്യയില്‍ നിന്നുമൊരുങ്ങുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ് സൈറ നരസിംഹ റെഡ്ഡി. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം തുടങ്ങി നാല് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മലയാളം ടീസറും ട്രെയിലറും പുറത്തുവന്നിട്ടുണ്ട്.

രാം ചരണ്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ചിരഞ്ജീവിക്ക് പുറമെ അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, നയന്‍താര, തമന്ന ഭാട്ടിയ, സുദീപ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 2ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Top