സയ്‌റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ നായികയായി തമന്ന

തെലുങ്ക് മെഗാതാരം ചിരഞ്ജീവിയുടെ സയ്‌റാ നരസിംഹ റെഡ്ഡിയില്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്‌ക്കൊപ്പം തമന്നയും എത്തുന്നു. ചിരഞ്ജീവിയ്‌ക്കൊപ്പം ആദ്യമായാണ് തമന്ന അഭിനയിക്കുന്നത്.

ചിരഞ്ജീവിയുടെ മകനും യുവസൂപ്പര്‍താരവുമായ രാം ചരണ്‍ തേജയുടെ നിര്‍മ്മാണ കമ്പനിയായ കൊനിഡേല പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സ്വാതന്ത്യ സമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി അഭിനയിക്കുന്നത്. അതിഥി താരമായി അമിതാഭ് ബച്ചനും ചിത്രത്തിലെത്തുന്നു. വിജയ് സേതുപതി, ജഗപതി ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top