സ്യേ റാ നരസിംഹ റെഡ്ഡി; ;ചിരഞ്ജീവി ചിത്രത്തിന്റെ ടീസര്‍ കാണാം

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം സ്യേ റാ നരസിംഹ റെഡ്ഡിയുടെ ടീസര്‍ പുറത്തുവിട്ടു. ചിരഞ്ജീവിയുടെ 151-ാം ചിത്രമാണിത്. സ്വാതന്ത്ര്യസമര സേനാനിയായ ഉയ്യലവാഡ നരസിംഗ റെഡ്ഡിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം ചിരഞ്ജീവിയുടെ മകനും തെലുങ്ക് താരവുമായ രാംചരണ്‍ തേജയാണ് നിര്‍മ്മിക്കുന്നത്.

150 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. വിജയ് സേതുപതി, നയന്‍താര, കിച്ചാ സുദീപ്, ജഗപതി ബാബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രത്തില്‍ അതിഥി താരമായി അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നീണ്ട നരച്ച താടിയുമായി വ്യത്യസ്ത ലുക്കിലാണ് ബിഗ് ബി പ്രത്യക്ഷപ്പെടുക. ചിത്രം ആഗസ്റ്റ് 22ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top