സൈഡസ് കാഡിലയുടെ സൂചിരഹിത വാക്‌സിന്‍ ഒക്ടോബര്‍ ആദ്യവാരത്തോടെ

ന്യൂഡല്‍ഹി: സൈഡസ് കാഡിലയുടെ സൂചിരഹിത കോവിഡ് വാക്‌സിന്‍ സൈകോവ് -ഡി ഒക്‌ടോബര്‍ ആദ്യവാരത്തോടെ ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ കേന്ദ്രം. 12 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാവുന്ന വാക്‌സിനാണ് സൈകോവ് ഡി. കുട്ടികള്‍ക്കുള്ള ആദ്യ വാക്‌സിന്‍ കൂടിയാണ് ഇത്.

അതേസമയം വാക്‌സിന്‍ നല്‍കുന്നതിന്റെ മുന്‍ഗണനക്രമം കേന്ദ്രം ഇതുവരെ തീരുമാനിച്ചിട്ടില്ല. എല്ലാ കുട്ടികള്‍ക്കുമാണോ അതോ മറ്റ് അസുഖങ്ങളുള്ളവര്‍ക്കാണോ മുന്‍ഗണന നല്‍കുകയെന്ന കാര്യം വ്യക്തമല്ല.

സൈകോവ് ഡിയുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് അതോറിറ്റി അനുമതി നല്‍കിയിരുന്നു. വാക്‌സിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് അനുമതി നല്‍കിയത്.

എന്നാല്‍ സൈകോവ് -ഡിക്ക് മൂന്നു ഡോസുകളുണ്ടാകും. ലോകത്തിലെ ആദ്യ ഡി.എന്‍.എ അടിസ്ഥാനമായ വാക്‌സിനാണ് സൈകോവ് ഡി എന്നാണ് ബയോടെക്‌നോളജി വിഭാഗം അവകാശപ്പെട്ടിരിക്കുന്നത്.

Top