കൊറോണ സംശയം; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരത്തെ ക്വാറന്‍ന്റൈന്‍ ചെയ്തു

സിഡ്‌നി: ലോകവ്യാപകമായി പടര്‍ന്ന് പിടക്കുന്ന കൊറോണ വൈറസ് കായകമേഖലയില്‍ പടര്‍ന്ന് പിടിക്കുന്നതായിട്ടാണ് കാണാന്‍ കവിയുന്നത്. ഇപ്പോഴിതാ വൈറസ് ബാധിച്ചതായ സംശയത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരത്തെ ക്വാറന്‍ന്റൈന്‍ ചെയ്തു.

പേസ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സനെയാണ് ഐസൊലേഷനിലാക്കിയത്. എന്നാല്‍ റിച്ചാര്‍ഡ്‌സനെ പരിശോധിച്ചെന്നും മുന്‍കരുതല്‍ എന്ന നിലയില്‍ ഐസൊലഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര കളിച്ച ഓസ്‌ട്രേലിയന്‍ ടീമിനൊപ്പമുണ്ടായിരുന്ന റിച്ചാര്‍ഡ്‌സണ്‍ ഈ ആഴ്ചയാണ് രാജ്യത്തു തിരിച്ചെത്തിയത്. ന്യൂസിലന്‍ഡുമായുള്ള ഓസ്‌ട്രേലിയയുടെ ഏകദിന മത്സരം നടക്കാനിരിക്കെയാണ് പേസ് ബൗളര്‍ കൊറോണ സംശയനിഴലിലാകുന്നത്.

Top