സൈക്കോവ് ഡി വാക്‌സിന്‍ ഉടന്‍ വിപണിയിലെത്തുമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: സൈഡസ് കാഡില യുടെ സൈക്കോവ് ഡി വാക്‌സിന്‍ ഉടന്‍ വിപണിയിലെത്തുമെന്ന് ആരോഗ്യ മന്ത്രാലയം. മൂന്ന് ഡോസ് വാക്‌സിന്‍ ആയതിനാല്‍ സൈക്കോവ് ഡി വാക്‌സിന്റെ വിലയില്‍ വ്യത്യാസം ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഒക്ടോബറില്‍ ഉണ്ടായേക്കും. വാക്‌സീന്റെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്. കൊവാക്‌സീന്‍ ഉത്പാദകരായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടന കൂടുതല്‍ വിശദീകരണം തേടിയതിനാല്‍ അനുമതി വൈകുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എന്‍ എ വാക്‌സീന്‍ ആയ സൈകോവ്ഡി വാക്‌സീന്‍ പന്ത്രണ്ട് വയസിന് മുകളിലുള്ളവര്‍ക്കും നല്‍കാമെന്ന വിദഗധ സമിതി ശുപാര്‍ശ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്‌സീനാണ് സൈകോവ്ഡി. രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ് വാക്‌സീനാണിത്.

Top