തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു ; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊന്നു. ശ്രീവരാഹം സ്വദേശി മണിക്കുട്ടന്‍ എന്ന ശ്യാം ആണ് കൊല്ലപ്പെട്ടത്. ലഹരി മരുന്ന് മാഫിയാ സംഘം ഏറ്റുമുട്ടുന്നതിനിടെ മണിക്കുട്ടന്‍ തടയാന്‍ ചെല്ലുമ്പോഴാണ് കുത്തേറ്റത്.

ലഹരിക്ക് അടിമയായ അര്‍ജുനാണ് കുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഉണ്ണിക്കണ്ണന്‍, വിമല്‍ എന്നിവര്‍ക്കും കുത്തേറ്റു. സംഭവത്തില്‍പ്രതികളായ രജിത്ത്, മനോജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍പോയ അര്‍ജുന് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.

15 ദിവസത്തിനിടെ രണ്ട് കൊലപാതകങ്ങളാണ് മയക്കുമരുന്ന് സംഘങ്ങള്‍ തിരുവനന്തപുരത്ത് നടത്തിയത്. കഴിഞ്ഞ ദിവസം കരമനയിലുണ്ടായ കൊലപാതകത്തിന് പിന്നിലും മയക്കുമരുന്ന് സംഘങ്ങളായിരുന്നു. ചിറയിന്‍കീഴിലെ വിഷ്ണുവിനെ കൊലപ്പെടുത്തിയതും മയക്കു മരുന്ന് ലഹരിയിലായിരുന്നു.

Top