സ്വയിപ്പ്‌ ചെയ്യാവുന്ന വെര്‍ച്ച്വല്‍ കീബോര്‍ഡുകള്‍ കമ്പനി നിര്‍ത്തലാക്കി

swype-keyboard

സ്വയിപ്പ്‌ ചെയ്ത വെര്‍ച്ച്വല്‍ കീബോര്‍ഡുകള്‍ ജനപ്രീയമാകുന്നതിനു മുന്‍പ്‌ തന്നെ നിര്‍ത്തലാക്കി. ആന്‍ഡ്രോയിഡ് ഐഒഎസ് എന്നിവയ്ക്ക് വേണ്ടിയായിരുന്നു സ്വയിപ്പ്‌ ആപ്പ് നിര്‍മ്മിച്ചിരുന്നത്. സ്വയിപ്പ് കീബോര്‍ഡ് ആപ്ലിക്കേഷന്റെ പിന്തുണ നിര്‍ത്തലാക്കുകയും മറ്റെല്ലാ ഉത്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന്‌ ന്യൂവേന്‍സ്, ദ വെര്‍ജിനു നല്‍കിയ മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

സ്വയിപ്പ് ഇപ്പോള്‍ ഐഒഎസ് ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ലഭ്യമല്ല. എന്നാല്‍ നിലവിലെ ഉപഭോക്താക്കള്‍ക്ക് സാധാരണ രീതിയില്‍ ഈ അപ്പ് തുടര്‍ന്നും ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് ഫോണുകളില്‍ സ്വയിപ്പ് മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ഐഒഎസ് ഉപകരണങ്ങളില്‍ പിന്തുണ നല്‍കിയിരുന്നില്ല.

Top