വിലക്കിഴിവില്‍ എസ്ഡബ്ല്യുഎം;80000 രൂപ കുറച്ച് സൂപ്പര്‍ഡ്യൂവല്‍ 650 വിപണിയില്‍

80,000 രൂപ വിലക്കിഴിവില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650 വിപണിയില്‍. ആദ്യ 250 ഉപഭോക്താക്കള്‍ക്ക് വിലക്കുറവില്‍ വാഹനം നല്‍കാനുള്ള തീരുമാനത്തിലാണ് മോട്ടോറോയാലെ കൈനറ്റിക്. 7.3 ലക്ഷം രൂപ വിലയുള്ള ബൈക്ക് ആറരലക്ഷം രൂപയ്ക്ക് കമ്പനി വിപണിയില്‍ എത്തിക്കും.

2019 മാര്‍ച്ച് 31 വരെ മാത്രമാവും ഓഫര്‍ ലഭ്യമാകൂ എന്നാണ് കമ്പനി അരിയിച്ചിരിക്കുന്നത്. സൂപ്പര്‍ഡ്യൂവല്‍ മോഡലിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ T650 യില്‍ 600 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് തുടിക്കുന്നത്. എഞ്ചിന് ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണയുമുണ്ട്.

എല്‍ഇഡി സ്‌പോട്‌ലൈറ്റുകള്‍, ലഗ്ഗേജ് റാക്ക്, ഫെയറിംഗ്, എഞ്ചിന്‍ കവചം, ഉയര്‍ന്ന വിന്‍ഡ്ഷീല്‍ഡ്, 12ഢ സോക്കറ്റ്, ഹാന്‍ഡ് ഗാര്‍ഡുകള്‍ എന്നിവയെല്ലാം ബൈക്കിന്റെ മറ്റു വിശേഷങ്ങളാണ്. ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ പ്രത്യേക ജിടി പാക്കും മോഡലില്‍ കമ്പനി ഒരുക്കുന്നുണ്ട്.

53.6 bhp കരുത്തും 53.5 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ 45 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകളും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. യഥാക്രമം 210 mm, 220 mm എന്നിങ്ങനെയാണ് മോഡലിലെ ട്രാവല്‍ സസ്‌പെന്‍ഷന്‍.

Top