സുരക്ഷയില്‍ ആശങ്ക; സ്വിറ്റ്‌സര്‍ലണ്ട് സൈന്യം വാട്‌സാപ്പിന് നിരോധനം ഏര്‍പ്പെടുത്തി

സ്യുരിച്ച്:  സ്വിറ്റ്സർലണ്ടിൽ സൈനികർ വാട്സാപ്പ് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം. പകരം ത്രീമ എന്ന പേരിലുള്ള എൻക്രിപ്റ്റ് ചെയ്ത സ്വദേശി മെസേജിങ് സേവനം ഉപയോഗിക്കാനാണ് നിർദേശം.

വാട്സാപ്പിനെ കൂടാതെ സിഗ്നൽ, ടെലഗ്രാം എന്നിവയുടെ ഉപയോഗത്തിലും സ്വിസ് സൈന്യം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യു.എസ്. ക്ലൗഡ് ആക്റ്റ് അനുസരിച്ച് യു.എസിന്റെ നിയമ പരിധിയിൽ പെടുന്ന കമ്പനികൾ ശേഖരിക്കുന്ന ഡാറ്റ അമേരിക്കൻ അധികൃതർക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നതാണ് സൈന്യം മുന്നോട്ട് വെക്കുന്ന പ്രധാന ആശങ്ക.

Top