സ്വിറ്റ്സര്‍ലന്‍ഡിന് രണ്ട് ഗോളിന്റെ ജയം ; പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ മങ്ങി സെര്‍ബിയ

കലിനിന്‍ഗ്രാഡ്: ഗ്രൂപ്പ് ഇയില്‍ സെര്‍ബിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന് തകര്‍പ്പന്‍ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് സ്വിറ്റ്സര്‍ലന്‍ഡ് വിജയത്തേരിലേറിയത്. അലക്‌സാണ്ടര്‍ മിട്രോവിച്ചിന്റെ ഗോളില്‍ അഞ്ചാം മിനിറ്റില്‍ മുന്നിലെത്തിയ സെര്‍ബിയയെ 51-ാം മിനിറ്റില്‍ ഗ്രാനിറ്റ് ഷാക്ക നേടിയ ഗോളിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സമനിലയില്‍ പിടിച്ചത്.

മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കെ തൊണ്ണൂറാം മിനിറ്റില്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ ഷര്‍ദാന്‍ ഷക്കീരി സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടി. തോല്‍വി സെര്‍ബിയയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴലായപ്പോള്‍ അദ്ഭുത ജയം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു.

Top