ജീവനോടെ കൊഞ്ചിനെ തിളപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി സ്വിറ്റ്സര്‍ലാൻഡ്‌ സർക്കാർ

Lobsters

ജനീവ: കൊഞ്ചിനെ ജീവനോടെ തിളപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി സ്വിറ്റ്സര്‍ലാൻഡ്‌ ഭരണകൂടം. സ്വിസ് ഫെഡറല്‍ കൗണ്‍സിലാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. മാര്‍ച്ച്‌ ഒന്നുമുതല്‍ സ്വിറ്റ്സര്‍ലാൻഡിൽ ഈ നിയമം നടപ്പാക്കിത്തുടങ്ങും.

കൊഞ്ചിനെ തിളപ്പിക്കുന്നതിന് മുൻപ് അതിന്റെ ജീവൻ കളയണമെന്നും, അല്ലാതെ ജീവനോടെ അവയെ തിളപ്പിക്കരുതെന്നുമാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാൽ പുതിയ ഉത്തരവ് സ്വിറ്റ്സര്‍ലന്‍ഡില്‍ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കൊഞ്ചിന് വേദന എന്ന അനുഭവം ഉണ്ടോ എന്നാണ് പലരുടെയും ചോദ്യം.

ചിലർ കൊഞ്ചിന് വേദന അറിയുമെന്നും , കൊഞ്ചിന് വേദന അറിയാൻ കഴിയില്ലെന്നും ചിലർ പറയുന്നു. ന്യൂസിലാന്റ്, ഇറ്റലിയിലെ നഗരമായ റെഗ്ഗിയോ എമിലിയ എന്നിവിടങ്ങളില്‍ കൊഞ്ചിനെ ജീവനോടെ തിളപ്പിക്കുന്നത് നിലവില്‍ നിരോധിച്ചിട്ടുണ്ട്.

Top