സ്വിസ് ബാങ്ക് കള്ളപ്പണ നിക്ഷേപം: വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ നിയമഭേദഗതിയുമായി സ്വിറ്റ്‌സര്‍ലന്‍ഡ്

RUPEES

ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുന്നതിന് അനുമതി നല്‍കിയുള്ള പ്രത്യേക നിയമഭേദഗതിക്ക് സ്വിറ്റസര്‍ലന്‍ഡ് ഒരുങ്ങുകയാണ്.

പാര്‍ലമെന്റിന്റെ അധോസഭയുടെ അനുമതിക്ക് സമര്‍പ്പിച്ച നിയഭേദഗതിയില്‍ ഈ മാസം 27ന് ചേരുന്ന പാര്‍ലമെന്റ് യോഗം അന്തിമതീരുമാനമെടുക്കും.

ഇന്ത്യയില്‍ നിന്നുള്ളവര്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ സുരക്ഷിതസ്ഥലമായി കരുതുന്നത് സ്വിസ് ബാങ്കിനെയാണ്.

പുതിയ നിയഭേദഗതിക്ക് സ്വിറ്റ്‌സര്‍ലന്റ് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നതോടെ കള്ളപ്പണനിക്ഷേപകരെ പിടികൂടാനാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

നിലവില്‍ നിരവധി നിയമനൂലാമാലകളിലൂടെ കടന്നുപോയാല്‍പോലും സ്വിസ് ബാങ്കില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാവാനുള്ള സാഹചര്യമില്ല.

തീരുമാനം അനുകൂലമായാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപം നടത്തുന്ന സമയത്തുതന്നെ അതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുമെന്നാണ് ഭേദഗതിയിലെ വ്യവസ്ഥ.

Top