സ്വിറ്റ്സര്‍ലന്‍ഡില്‍ ബുര്‍ഖ ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സ്വിസ് പാര്‍ലമെന്റ്

സ്വിറ്റ്സര്‍ലന്‍ഡ്: സ്വിറ്റ്സര്‍ലന്‍ഡില്‍ ബുര്‍ഖ ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സ്വിസ് പാര്‍ലമെന്റ്. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും സ്വിറ്റ്‌സര്‍ലാന്‍ഡ് ഗവണ്‍മെന്റ് അറിയിച്ചു. ദേശീയ കൗണ്‍സില്‍ അവതരിപ്പിച്ച ബില്ലിന് 151-29 വോട്ടോട് കൂടിയാണ് പിന്തുണ ലഭിച്ചത്. സ്വിറ്റ്സര്‍ലന്‍ഡില്‍ സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വിസ് പാര്‍ലമെന്റ് നിരോധനം ഏര്‍പ്പെടുത്തിയത്.

മുസ്ലീം സ്ത്രീകള്‍ ബുര്‍ഖ പോലുള്ള മൂടുപടങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അന്തിമ ബില്ലാണ് പാസായതെന്നും സ്വിസ് പാര്‍ലമെന്റ് അറിയിച്ചു. ബുര്‍ഖ, ഹിജാബ്, മാസ്‌കുകള്‍ പോലുള്ള എല്ലാ ശിരോവസ്ത്രങ്ങളും നിരോധനം ഏര്‍പ്പെടുത്തുന്നതിനാണ് സ്വിസ് വോട്ടര്‍മാര്‍ അനുകൂലമായി പ്രതികരിച്ചത്.ബുര്‍ഖ നിരോധിക്കണമെന്ന പ്രചരണ സമയത്ത് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിരവധി മുസ്ലീം ഗ്രൂപ്പുകള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. സ്വിറ്റ്സര്‍ലന്‍ഡില്‍ 30 ശതമാനം സ്ത്രീകളാണ് ഹിജാബ് ഉപയോഗിക്കുന്നത്.

Top