ഉദര സംബന്ധമായ രോഗം; സ്വിസ് ഓപ്പണില്‍ കളിക്കില്ലെന്ന് അറിയിച്ച് സൈന

മുബൈ: സ്വിസ് ഒപ്പണില്‍ കളിക്കില്ലെന്ന് അറിയിച്ച് സൈന നെഹ്വാള്‍. ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടുത്ത വയറുവേദനയ്ക്കിടയിലാണ് ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചതെന്നും സൈന പറയുന്നു.

”സ്വിസ് ഓപ്പണില്‍ താന്‍ കളിക്കില്ല. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കടുത്ത വയറുവേദന അനുഭവിക്കുകയാണ്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ എങ്ങിനെയോ ചില കളികള്‍ കളിക്കാന്‍ സാധിച്ചു. അതിനാല്‍ സ്വിസ് ഓപ്പണില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച് ചികിത്സ തേടി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. പരിശോധനയില്‍ ഗാസ്‌ട്രോഎന്ററൈറ്റിസ്, പാന്‍ക്രിയാറ്റിറ്റിസ് പ്രശ്‌നങ്ങളാണെന്ന് കണ്ടെത്തിയെന്നു സൈന ട്വിറ്ററില്‍ കുറിക്കുന്നു.

ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് തോറ്റാണ് സൈന ക്വാര്‍ട്ടറില്‍ പുറത്തായത്. 2019ല്‍ വലിയ നേട്ടങ്ങളൊന്നും ഇതുവരെ സൈനയ്ക്ക് നേടുവാനായിട്ടില്ല. മലേഷ്യന്‍ മാസ്റ്റേഴ്‌സില്‍ സെമി ഫൈനലില്‍ എത്തിയാണ് സൈന പുതിയ വര്‍ഷത്തിന് തുടക്കമിട്ടത്. ഇന്‍ഡോനേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ സ്പാനിഷ് താരം കരോലിന പരിക്കേറ്റ് പിന്മാറിയതോടെ സൈന കിരീടം നേടിയിരുന്നു.

Top