സ്വിസ് ഓപ്പണ്‍ 2019; ജയം സ്വന്തമാക്കി പാരുപ്പള്ളി കശ്യപ്,ഡബിള്‍സ് ടീമുകള്‍ക്ക് പരാജയം

2019 സവിസ് ഓപ്പണില്‍ ജയം സ്വന്തമാക്കി ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ്. ആദ്യ റൗണ്ട് മത്സരത്തില്‍ സ്വീഡന്റെ ഫെലിക്‌സ് ബുര്‍സ്റ്റെഡ്റ്റിനെ പരാജയപ്പെടുത്തിയാണ് കശ്യപ് നേരിട്ടുള്ള ഗെയിമില്‍ നേട്ടം സ്വന്തമാക്കിയത്. 47 മിനുട്ട് നീണ്ട മത്സരത്തില്‍ ഇരു ഗെയിമുകളിലും അവസാനം വരെ ഫെലിക്‌സ് പൊരുതിയെങ്കിലും കശ്യപ് ശക്തമായ പോരാട്ടം കാഴ്ച വച്ചു. 2119, 2117 എന്ന സ്‌കോര്‍ നിലയിലായിരുന്നു ഗെയിം അവസാനിച്ചത്.

അതേ സമയം ഡബിള്‍സില്‍ അര്‍ജ്ജുന്‍ എം രാമചന്ദ്രന്‍ ശ്ലോക് സഖ്യവും മനു അട്രിസുമീത് റെഡ്ഢി കൂട്ടുകെട്ടും ആദ്യ റൗണ്ടില്‍ പരാജയം ഏറ്റുവാങ്ങി. അര്‍ജ്ജുന്‍ രാമചന്ദ്രന്‍ ജര്‍മ്മനിയുടെ ടീമിനെതിരെ നേരിട്ടുള്ള ഗെയിമില്‍ 1821, 2022 എന്ന സ്‌കോറിനു കീഴടങ്ങിയപ്പോള്‍ മനുസുമീത് സഖ്യം മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടങ്ങിയത്. 2118, 1721, 1021. എന്നിങ്ങനെയാണ് സ്‌കോര്‍ നില.

Top