സ്വിസ് ഓപ്പണ്‍ 2019: സെമിയില്‍ കടന്ന് ഇന്ത്യയുടെ സായി പ്രണീത്

2019 സ്വിസ് ഓപ്പണില്‍ പുരുഷ വിഭാഗം സെമിയില്‍ കടന്ന് ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയെ പരാജയപ്പെടുത്തിയാണ് പ്രണീത് സെമിയില്‍ കടന്നത്. 35 മിനുട്ട് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ സ്‌കോര്‍ നില 21-13, 21-11 ആണ്.

അതേ സമയം ഡബിള്‍സില്‍ ചിരാഗ് ഷെട്ടി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് പരാജയം ഏറ്റുവാങ്ങി.63 മിനിട്ട് നീണ്ട മത്സരത്തിനൊടുവില്‍ 11-21, 26-28 എന്ന സ്‌കോര്‍ നിലയിലാണ് താരങ്ങള്‍ കീഴടങ്ങിയത്.മാരത്തണ്‍ രണ്ടാം ഗെയിമിലും ഇന്ത്യന്‍ താരങ്ങള്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

Top