ബംഗാളിലും മദ്യ വിതരണം ആരംഭിച്ച് സ്വിഗ്ഗി

കൊല്‍ക്കത്ത: ജാര്‍ഖണ്ഡിനും ഒഡീഷയ്ക്കും ശേഷം ഭക്ഷണ വിതരണ സേവനമായ സ്വിഗ്ഗി പശ്ചിമബംഗാളില്‍ മദ്യ വിതരണം ആരംഭിച്ചു.ഉപയോക്താക്കള്‍ക്ക് സ്വിഗ്ഗിയിലെ വൈന്‍ ഷോപ്പ് ടാബിലൂടെ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.

പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍ നിന്നും ആവശ്യമായ അനുമതികള്‍ നേടിയതോടെ കൊല്‍ക്കത്ത, സിലിഗുഡി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച മുതലാണ് സ്വിഗ്ഗി മദ്യ വിതരണം ആരംഭിച്ചത്. സംസ്ഥാനത്ത് 24 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്നും സ്വിഗ്ഗി വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനപ്പെട്ട നഗരങ്ങളിലെ അംഗീകൃത റീട്ടെയില്‍ വിതരണക്കാരുമായി സഹകരിച്ചാണ് സ്വിഗ്ഗി മദ്യ വിതരണം ആരംഭിച്ചിരിക്കുന്നത്. ഓര്‍ഡറുകള്‍

സ്വിഗ്ഗി വഴി മദ്യം വാങ്ങുന്നവര്‍ വയസ് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഐഡി, സെല്‍ഫി ചിത്രം എന്നിവ നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്.

Top