പ്രതിഫലം കുറച്ചു; സ്വിഗ്ഗിയുടെ തിരുവനന്തപുരം നഗരത്തിലെ പ്രവര്‍ത്തനം നിലച്ചു

തിരുവനന്തപുരം: ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന്‌ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പായ സ്വിഗ്ഗിയുടെ തിരുവനന്തപുരം നഗരത്തിലെ പ്രവര്‍ത്തനം നിലച്ചു. വേതനം കുറച്ചതിനെതിരെ ഡെലിവറി ബോയ്‌സ് സമരം തുടങ്ങിയതോടെയാണ് ആപ്പ് സേവനം തടസപ്പെട്ടത്.

മൂവായിരത്തിലേറെ ഡെലിവറി ബോയ്‌സ് സമരത്തിലാണെങ്കിലും പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ഇതുവരെ സ്വിഗ്ഗി അധികൃതരില്‍ നിന്ന് ഉണ്ടായിട്ടില്ല.

പ്രതിഫലതുക വെട്ടിക്കുറച്ചതിനെതിരെയാണ് ജില്ലയിലെ ഡെലിവറി ബോയ്‌സ് സമരത്തിനിറങ്ങിയത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തെ ആശ്രയിക്കുന്ന ഒട്ടേറെ നഗരവാസികള്‍ക്ക് ഈ അപ്രതീക്ഷിത സമരം ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനാണ് തീരുമാനമെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

Top