സ്വിഫ്റ്റ് സ്‌പോര്‍ട് ലിമിറ്റഡ് എഡിഷന്‍ മോഡലിനെ അവതരിപ്പിച്ച് ജാപ്പനീസ് നിര്‍മാതാക്കള്‍

swift-sport-red-devil

സ്‌ട്രേലിയന്‍ വിപണിയില്‍ സ്വിഫ്റ്റ് സ്‌പോര്‍ട് ലിമിറ്റഡ് എഡിഷന്‍ മോഡലിനെ അവതരിപ്പിച്ച് ജാപ്പനീസ് നിര്‍മാതാക്കള്‍. സ്വിഫ്റ്റ് സ്‌പോര്‍ട് റെഡ് ഡെവിള്‍ എന്ന നാമകരണത്തോടു പരമാവധി നീതി പുലര്‍ത്തിയാണ് ഹാച്ച്ബാക്കിന്റെ ഒരുക്കം.

മൂന്നാം തലമുറ സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട് വില്‍പനയ്‌ക്കെത്തുന്ന റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികളില്‍ ഒന്നാണ് ഓസ്‌ട്രേലിയ. സ്വിഫ്റ്റ് സ്‌പോര്‍ട്, പേരു സൂചിപ്പിക്കുന്നതു പോലെ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ കരുത്തന്‍ സ്‌പോര്‍ടി പതിപ്പ്. കേവലം നൂറു റെഡ് ഡെവിളുകളെ മാത്രമെ കമ്പനി വില്‍ക്കുകയുള്ളു.

ഇന്ത്യയില്‍ സ്വിഫ്റ്റ് സ്‌പോര്‍ടിനെ മാരുതി കൊണ്ടുവരുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി സ്ഥിരീകരണം നല്‍കിയിട്ടില്ല.

swift

റെഡ് ഡെവിള്‍ മോഡലിന്റെ ചുവന്ന നിറം ലിമിറ്റഡ് എഡിഷനില്‍ ശ്രദ്ധപിടിച്ചിരുത്തും. കാര്‍ബണ്‍ ബ്ലാക് ഗ്രാഫിക്‌സ് ബോണറ്റില്‍ കാണാം. മുന്‍ ബമ്പറിലും ഡോറുകളിലും ക്വാര്‍ട്ടര്‍ പാനലുകളിലും കാര്‍ബണ്‍ ബ്ലാക് ഗ്രാഫിക്‌സ് ശൈലി പതിഞ്ഞിട്ടുണ്ട്.

അകത്തളത്തില്‍ ഡാഷ്‌ബോര്‍ഡിലും ഡോറിന് ഉള്‍വശത്തും ചുവന്ന നിറമാണ് ഒരുങ്ങുന്നത്. സാധാരണ സ്വിഫ്റ്റിലും വേറിട്ട ഡിസൈന്‍ ഭാവമാണ് സ്വിഫ്റ്റ് സ്‌പോര്‍ടിന്. ബമ്പറും ഗ്രില്ലും മാറ്റങ്ങള്‍ കൃത്യമായി രേഖപ്പെടുത്തും.

മുന്‍ സ്പ്ലിറ്ററിലും പരിഷ്‌കാരങ്ങളുണ്ട്. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് സ്വിഫ്റ്റ് സ്‌പോര്‍ടില്‍ ഒരുങ്ങുന്നത്. പിറകില്‍ ഡിഫ്യൂസറിന് നിറം കറുപ്പ്. നീണ്ടു നില്‍ക്കുന്ന ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും മോഡലിന്റെ രൂപത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

red-devil

എന്തായാലും സ്വിഫ്റ്റ് സ്‌പോര്‍ട് റെഡ് ഡെവിളില്‍ നിലവിലുള്ള 1.4 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് തുടിക്കുന്നത്. എഞ്ചിന്‍ 140 bhp കരുത്തും 230 NM torque ഉം പരമാവധി സൃഷ്ടിക്കും.

ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ സ്വിഫ്റ്റ് സ്‌പോര്‍ടില്‍ ലഭ്യമാണ്. ഇരു ഗിയര്‍ബോക്‌സുകളും മുന്‍ ചക്രങ്ങളിലേക്കാണ് കരുത്തു പകരുക. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ മോഡലിന് 8.1 സെക്കന്‍ഡുകള്‍ മതി.

പരമാവധി വേഗത മണിക്കൂറില്‍ 210 കിലോമീറ്റര്‍. ദൃഢതയേറിയ സസ്‌പെന്‍ഷന്‍ സ്വിഫ്റ്റ് സ്‌പോര്‍ടില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഇക്കാരണത്താല്‍ സാധാരണ സ്വിഫ്റ്റിനെക്കാളും രസകരമായ ഡ്രൈവിംഗും ഭേദപ്പെട്ട നിയന്ത്രണവും സ്വിഫ്റ്റ് സ്‌പോര്‍ട് കാഴ്ചവെക്കും.

Top