swift special verstion

ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാവായ മാരുതി സുസുക്കി സ്വിഫ്റ്റിനായിട്ടുള്ള പ്രത്യേക ഡിഎല്‍എക്‌സ് എഡിഷന്‍ കിറ്റുകള്‍ പുറത്തിറക്കി. സ്വിഫ്റ്റിന്റെ എല്‍എക്‌സ്‌ഐ(പെട്രോള്‍), എല്‍ഡിഐ(ഡീസല്‍) എന്നീ ബേസുവേരിയന്റുകളിലാണ് ഇവ ലഭ്യമാക്കിയിട്ടുള്ളത്.

ഷവര്‍ലെ കാറുകള്‍ക്ക് 62,000രൂപയുടെ കിടിലന്‍ ഓഫര്‍ പഴയ സ്വിഫ്റ്റുകളുടെ പ്രഭ മങ്ങിയ ഈ വേളയില്‍ പുത്തന്‍ തലമുറ സ്വിഫ്റ്റിന്റെ വരവിന് മുന്നോടിയായിട്ടാണ് മാരുതി ഡിഎല്‍എക്‌സ് എഡിഷനുകളെ പരിചയപ്പെടുത്തുന്നത്.

ഇതുവഴി സ്വിഫ്റ്റിന്റെ വില്പന മെച്ചപ്പെടുത്തുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

സ്വിഫ്റ്റ് ഡിഎല്‍എക്‌സ് പെട്രോളിന് 4.54ലക്ഷവും ഡീസലിന് 5.95 ലക്ഷവുമാണ് വില. മിഡ് ലെവല്‍ വിഎക്‌സ്‌ഐ മോഡലുകളേക്കാള്‍ കുറഞ്ഞവിലയ്ക്കാണ് ഇവ ലഭ്യമാക്കിയിട്ടുള്ളത്.

കൂടാതെ എല്ലാ കോര്‍പ്പറേറ്റ്, ഗവണ്‍മെന്റ് ഉദ്യോഗാസ്ഥര്‍ക്കും 7,500 രൂപയുടെ ഓഫറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സോണി എഫ്എം മ്യൂസിക് സിസ്റ്റം, ബ്ലൂടുത്ത് കണക്ടിവിറ്റി, പവര്‍ വിന്റോകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, മള്‍ട്ടി ഫംങ്ഷന്‍ ഡിസ്‌പ്ലെ, ബോഡി കളര്‍ വിങ് മിററും ഹാന്റിലുകളും, കറുപ്പി നിറത്തിലുള്ള പില്ലറുകള്‍, ഫോഗ് ലാമ്പ് എന്നിവയാണ് ഈ എഡിഷനില്‍ ഉള്ളത്.

1.2ലിറ്റര്‍ കെസീരീസ് പെട്രോള്‍ എന്‍ജിന്‍, 1.3ലിറ്റര്‍ ഡിഡിഐഎസ് ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് സ്വിഫ്റ്റിന്റെ ഈ പ്രത്യേക എഡിഷന് കരുത്തേകുന്നത്.

84 പിഎസ് കരുത്തും 114എന്‍എം ടോര്‍ക്കാണ് പെട്രോള്‍ വേരിയന്റ് നല്‍കുന്നതെങ്കില്‍ 75പിഎസ് കരുത്തും 190എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിനുള്ളത്.

5സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഈ ബേസ് വേരിയന്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ലിറ്ററിന് 20.4കിലോമീറ്റര്‍ എന്ന മികച്ച മൈലേജാണ് ഈ പ്രത്യേക പതിപ്പ് വാഗ്ദാനം ചെയ്യുന്നത്.

2017ഓടുകൂടിയാണ് പുത്തന്‍ തലമുറ സ്വിഫ്റ്റിനെ വിപണിയില്‍ എത്തിക്കുന്നത്.

Top